Open

0471 2450540

Have a question? call us now

  • Fort, Thiruvananthapuram
  • Emergency Care : 0471 2466664

25 Years

Expertise

Most Trusted

In Orthopedics

Kerala's Best

Accident And Trauma Care
Contact Us : 0471 2450540

Best Accident And Trauma

ദക്ഷിണ കേരളത്തിലെ ഏറ്റവും മികച്ച ആക്‌സിഡന്റ് ആൻഡ് ട്രോമ കെയർ പ്രവാസി ഭാരതി പുരസ്‌കാരം തിരുവനന്തപുരം എസ്. പി. ഫോർട്ട് ഹോസ്പിറ്റലിന്.

തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ വച്ച് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ: ആരിഫ് മുഹമ്മദ് ഖാൻ പുരസ്ക്കാരം എസ്. പി ഫോർട്ട് ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിങ് ഡയറക്കറ്ററും ചെയർമാനുമായ ഡോ: പി. അശോകനു സമ്മാനിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള , എൻ. കെ. പ്രേമചന്ദ്രൻ എം. പി., അഡ്വ: ഐ ബി സതീഷ് എം. എൽ. എ., സി കെ ബഷീർ എം. എൽ. എ., മുൻ എം. എൽ. എ പിരപ്പൻകോട് മുരളി എന്നിവർ ആശംസകൾ അറിയിച്ചു . കഴിഞ്ഞ കാൽനൂറ്റാണ്ടായി ആക്‌സിഡന്റ് ആൻഡ് ട്രോമ ചികിത്സാ രംഗത്ത് എസ്. പി. ഫോർട്ട് നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചുകൊണ്ടാണ് പ്രസ്തുത അവാർഡ് നൽകിയത്. 24 മണിക്കൂറും സേവനമനുഷ്ഠിച്ച ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടെയും നിസ്വാർഥമായ പരിശ്രമംകൊണ്ടാണ് ഈ നേട്ടം ഞങ്ങൾക്ക് സാധ്യമായത്.ഇക്കാലമത്രയും ഞങ്ങളുടെ ഹോസ്പിറ്റലിൽ പരിപൂർണ്ണ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് ഒരായിരം നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

Hi, How Can We Help You?